ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാര് ?

ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാര് ?
Apr 24, 2024 10:23 PM | By PointViews Editr

ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാര് ?

/കെ.കെ.വൈശമ്പായനൻ/

കണ്ണൂർ: ചിലർ പറയും നരേന്ദ്ര മോദിയാണ് എന്ന്, ചിലർ പറയും അരവിന്ദ് കേജരിവാളാണ് എന്ന്, വേറേ കുറച്ച് മണ്ടൻമാർ പറയും കേരളത്തിലെ ഒരു പിണറായി വിജയനാണ് എന്ന്. പക്ഷെ ഇവരെല്ലാവരും ഒറ്റയ്ക്കും കൂട്ടമായും, സംഘടിതമായും സദാ സമയവും എതിർക്കുന്ന ഒരാൾ ഇവിടെ ഉണ്ടെന്നിരിക്കെ ഇവരൊക്കെ എങ്ങനെ കരുത്തൻ മാരാണ് എന്ന് പറയും?. അയാളെ തകർക്കാനും അവഹേളിക്കാനും പരിഹസിക്കാനും വേണ്ടിയാണ് ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെന്നവകാശപ്പെടുന്ന മോദിയും മുഖ്യമന്ത്രിമാരെന്നഭിമാനിക്കുന്ന കേജരിവാളും പിണറായിയും പിന്നെ അത്തരക്കാരായ പലരും ഒറ്റയ്ക്ക് മത്സരിച്ചും കൂട്ടായും സമയവും അധ്വാനവും വിനിയോഗിക്കുന്നത് എന്നതിനാൽ ഇവർ എതിർക്കുന്ന അയാളല്ലേ ഇന്ത്യയിലെ ഏറ്റവും ശക്തനും കരുത്തനുമായ നേതാവ്? ഉത്തരം അതെ എന്നാണ്. അയാളുടെ പേരാണ് രാഹുൽ ഗാന്ധി !   

               വ്യക്തിപരമായും രാഷ്ട്രീയമായും മാനസികമായും ഒക്കെ കഴിഞ്ഞ 20 വർഷമായി നിരന്തരം അവഹേളനം നേരിടുകയാണ് രാഹുൽ ഗാന്ധി. അവിശ്വസ്തരും മുതലെടുപ്പുകാരുമായി പാർട്ടിയിൽ തന്നെയുള്ളവരുടെ പിന്നിൽ നിന്നുള്ള കുത്തുകൾ പുറമേ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ബിജെപിയും സംഘപരിവാറും ഏതാനും ചെറുകക്ഷികൾ ഒഴികെ ബാക്കിയുള്ള സകല കക്ഷികളും അവരുടെ നേതാക്കളും അണികളും എല്ലാം കഴിഞ്ഞ 20 വർഷവും അവരുടെ അധ്വാനത്തിൻ്റെയും സമയത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും 99 ശതമാനവും വിനിയോഗിച്ചത് രാഹുൽ ഗാന്ധി എന്ന ഒറ്റയൊരാളെ തകർക്കാനും നശിപ്പിക്കാനും വേണ്ടി മാത്രമാണെന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കോമഡി.

          പ്രത്യേകിച്ച് കഴിഞ്ഞ 10 വർഷക്കാലം പൂർണ്ണമായി വിനിയോഗിച്ചതും സകല രാഷ്ട്രീയ തന്ത്രങ്ങൾ ഒരുക്കിയതും ഈ ഒരൊറ്റ യാളേ നേരിടാൻ വേണ്ടി മാത്രമാണ്! ഒരു രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇത്ര ദയനീയ, ദരിദ്ര രാഷ്ട്രീയ നീക്കം നടത്തുകയെന്നത് എത്ര വലിയ തമാശയാണ്. മോദിയും അമിത് ഷായും പിണറായി വരെയും അവരുടെ 10 വർഷക്കാലം ഒരൊറ്റയാളെ അവഹേളിച്ച് തകർക്കാൻ അവരുടെ മുഴുവൻ സമയവും മെനക്കെടുത്തുമ്പോൾ അവരൊക്കെ എത്രത്തോളം പാപ്പരത്വം ബാധിച്ച നേതാക്കളാണ് എന്നും അവർ എത്രത്തോളം കഴിവ് കെട്ടവരും ദുർബലരരുമാണെന്നും വ്യക്തം.

എന്താണ് രാഹുൽ ഗാന്ധിയുടെ കുറവ്?

അയാൾക്ക് നുണ പറയാനറിയില്ല എന്നതോ?

അതോ കപട രാഷ്ട്രീയ തന്ത്രങ്ങളുടെ വഴിയേ പോകുന്നില്ല എന്നതോ?

നിലപാടുകൾ ഉണ്ടായിരിക്കുക എന്നതും അതിൽ ഉറച്ചു നിൽക്കുക എന്നതും തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ പതറാതെയും പിൻ വാങ്ങാതെയും നിലയുറപ്പിച്ച് നിന്ന് പോരാടുക എന്നതും വ്യക്തിത്വമുള്ള നേതാവിൻ്റെ ജ്ഞാനത്തിൻ്റെയും പൗരുഷത്തിൻ്റെയും ലക്ഷണമാണ്. പരാജയങ്ങളെയും വെല്ലുവിളികളെയും നേരിട്ട്, തളരാതെ തനതായ സ്വന്തം സത്യമാർഗത്തിലൂടെ മുന്നോട്ടു പോകുക എന്നത് ആർജ്ജവവും ആണത്തവും ആദർശവുമുള്ള നേതാവിൻ്റെ രീതിയാണ്. അത്തരം നേതാക്കൾ നടന്നു പോകുമ്പോൾ വഴിവക്കിലിരിക്കുന്ന കള്ളൻമാരും, കൊള്ളക്കാരും തെണ്ടികളും പീറകളും അലവലാതികളും സ്വന്തമായി ഒരു കൊള്ളാവുന്ന ജീവിതാദർശം പോലുമില്ലാത്തവരും അവഹേളിക്കുകയും പരിഹസിക്കുകയും ചെളി വാരിയെറിയും അമേദ്യം വിതറുകയും അസഭ്യം പുലമ്പുകയും ചെയ്യും. കാരണം അത്തരം അലവലാതികൾക്ക് കൊള്ളാവുന്ന ഒരു ആദർശമോ വ്യക്തിത്വമോ എടുത്തു പറയാൻ ആശയപരമായ ഒരു പാരമ്പര്യമോ ഇല്ല എന്നതാണ് വസ്തുത. പിണറായിയെ തന്നെ ഉദാഹരണമായി എടുക്കാം. എന്താണ് പിണറായി വിജയൻ്റെ അംഗീകരിക്കാൻ പറ്റുന്ന ഒരു വ്യക്തിത്വ സവിശേഷത? ലോകം മുഴവൻ എടുത്ത് കടലിലെറിഞ്ഞ ഒരു വൃത്തികെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്രമായ കമ്യൂണിസത്തെ ഈ പരിഷ്കൃത മനുഷ്യാവകാശ കാലഘട്ടത്തിലും ഒരു ഉളുപ്പുമില്ലാതെ ചുമക്കുന്നു എന്നതോ? കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി അയാൾ ചുമക്കുന്ന ആ വൃത്തികെട്ട രാഷ്ട്രീയ തിയറി ഉപയോഗിച്ച് ഈ കൊച്ചു കേരളത്തിലെ മൂന്നരക്കോടി പൊതു സമൂഹത്തിന് മൊത്തമായി ഉപകാരപ്പെട്ട എന്തെങ്കിലും ഒരു നിലപാട് എടുത്തു പറയാനയാൾക്കോ അയാളുടെ സംഘത്തിനോ ഉണ്ടോ? പൊതു സമൂഹ നന്മക്ക് ഉപകാരപ്പെട്ട ഒരു സമരമെങ്കിലും പിണറായി വിജയൻ നടത്തിയിട്ടുണ്ടോ? ഇല്ല.

           കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ജനത്തിൻ്റെ ഓർമയിൽ സുക്ഷിക്കാൻ പോരുന്ന ഒരു നന്മയും എടുത്തു പറയാനില്ലാത്ത ഒരു വ്യക്തിയും അയാളുടെ രാഷ്ട്രീയവും എന്തൊരു ദുരന്തമാണ് ! അത്തരമൊരു ദുരന്ത ജന്മമാണ് രാഹുൽ ഗാന്ധിയെന്ന അചഞ്ചല ആദർശ വ്യക്തിത്വത്തിന് നേരേ അൻവർ എന്ന് പേരിട്ട കൊടിച്ചിട്ടികളെയൊക്കെ അഴിച്ച് വിട്ട് കുരപ്പിച്ചും ഒരിയിട്ടും ശല്യപ്പെടുത്താൻ നോക്കുന്നത് എന്നതാണ് തമാശ. സ്വന്തം ആശയ വ്യക്തിത്വങ്ങളുടെ ഡിഎൻഎയിൽ സംശയുള്ളതുകൊണ്ട് പേരിനൊപ്പം നാടിൻ്റെ പേര് ചേർത്തു നടക്കേണ്ടി വരുന്ന ഒരു ദയനീയ വിഗ്രഹമാണ് വിജയൻ. വിജയൻ്റ അവസ്ഥ അതാണെങ്കിൽ അൻവറിൻ്റെയും ഗോവിന്ദൻ്റയും ജയരാജൻമാരുടെയും ബാലൻമാരുടെയും ഒക്കെ അവസ്ഥ എത്ര ദുർ ഭഗമായിരിക്കും! ഇവരുടെ രഹസ്യ നേതാക്കളായ മോദിയുടെയും അമിത് ഷായുടെയും അവസ്ഥ കൂടി ചിന്തിച്ചാൽ ചിരിച്ച് ചിരിച്ച് മടുക്കും. പണ്ടും അങ്ങനെയാണ്. ആദർശമുള്ള വ്യക്തിത്വങ്ങളെ കാണുമ്പോൾ സ്വന്തമായി പറയാൻ ഒരു ആശയ പരമ്പര്യവുമില്ലാത്ത ജളൻ മാർക്ക് അപകർഷതാബോധം ഉണ്ടാകും. ഗാന്ധിയെ കണ്ടപ്പോൾ ഗോഡ്സെ യ്ക്ക് ഉണ്ടായതും അത്തരമൊരു അപകർഷതാബോധമാണ്. ഇന്ന് രാഹുൽ ഗാന്ധിയെ കാണുമ്പോൾ മോദിക്കുള്ളതും അത് തന്നെയാണ്. മോദി സ്വന്തം വസ്ത്രത്തിലേക്കും കീശയിലേക്കും ഫേഷ്യൽ ചെയ്ത മുഖത്തേക്കും കണ്ണാടിയിലൂടെ നോക്കുമ്പോൾ ഹാ കഷ്ടം! എടുത്ത് പറയാൻ ഒരു രാഷ്ട്രീയ പാരമ്പര്യമോ മനുഷ്യത്വമുള്ള മനുഷ്യർക്ക് മുൻപിൽ നിവർന്നു നിന്ന് ഉയർത്തിക്കാട്ടാൻ ഒരാദർശമോ അദ്ദേഹത്തിനില്ല. ആകെയുള്ളത് ഇന്തോ ആര്യൻ വംശീയതയുടെ കണ്ണിലൂടെ നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന ഹിന്ദുത്വ എന്ന ഒരു സങ്കൽപ്പം. ആ സങ്കൽപ്പത്തിന് പോലും ഒരു നൂറ്റാണ്ട് മാത്രമാണ് പാരമ്പര്യമുള്ളത്. ആ സങ്കൽപ്പത്തെ അടിസ്ഥാനമാക്കി സ്ഥാപിച്ച പാർട്ടിയുടെ മൂലരൂപത്തിന് പോലും ഒരു നൂറ്റാണ്ട് പഴക്കമില്ല. അതിൻ്റെ പരിഷ്കരിച്ച പതിപ്പായ ബി ജെ പി ക്ക് അരനൂറ്റാണ്ട് പോലും പ്രായമായിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ ഇവരുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തേക്കാൾ അരനൂറ്റാണ്ടിലധികം പ്രായം കൂടുതലുണ്ട്! രാഹുൽ ഗാന്ധിയുടെ കുടുംബത്തിനും പാരമ്പര്യത്തിനും ഹിന്ദുത്വയേക്കാൾ പല നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഹിന്ദുത്വ എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നതിനും 33 വർഷം മുൻപ് രാഹുൽ ഗാന്ധിയുടെ മുതുമുത്തഛനായ ജവഹർലാൽ നെഹ്റു ജനിച്ചിരുന്നു!

      മോദിയുടെ സംഘടനയായ ആർഎസ്എസ് പിറക്കുന്നതിനും 4 പതിറ്റാണ്ട് മുൻപ് ഉണ്ടായതാണ് രാഹുൽ ഗാന്ധിയുടെ പാർട്ടിയായ കോൺഗ്രസ് ! ഇത്തരം പശ്ചാത്തലത്തിൽ ഉള്ള മോദിക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ രാഹുൽ ഗാന്ധി തന്നേക്കാൾ ലോക ശ്രദ്ധ നേടുന്ന നേതാവാകുന്നതിലെ അസൂയ മാത്രമാണ് ബിജെപിയുടെ ആകെ മൊത്തം രാഷ്ട്രീയ അജണ്ട തന്നെ. കോൺഗ്രസും ഗാന്ധി നെഹ്റു കുടുംബവും കോൺഗ്രസിലൂടെ രാജ്യത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങൾ പോലെ ചരിത്രത്തിലൊന്നും എഴുതി ചേർക്കാനില്ലാത്തതിൽ നിരാശരായി വെറും ദരിദ്ര ചരിത്ര പശ്ചാത്തലമുള്ള ഒരു രാഷ്ട്രീയ വർഗീയ പ്രസ്ഥാനത്തെയും ചുമന്നു നടന്ന് ഭരണത്തിലെത്താൻ കഴിഞ്ഞ ഒരു ശരാശരി ഇന്ത്യക്കാരനേക്കാൾ താഴെയാണ് മോദി എന്നതാണ് വസ്തുത. ഈ വസ്തുത ഓർക്കുമ്പോൾ സ്വയം തോന്നുന്ന പുഛം അസൂയയും പകയുമായി വളർന്ന് വാക്കുകളും പ്രവർത്തികളുമായി ഭത്സനങ്ങളും അശ്ലീല ല ക ളും അവരാതങ്ങളുമായ രാഷ്ട്രീയമായി മോദിയും കൂട്ടരും ഉത്തമ പാരമ്പര്യവും ചരിത്രവുമുള്ള കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പ്രയോഗിക്കുകയാണ് ആകെ ചെയ്യുന്ന പണി . ശരിയായ ചരിത്ര പഠനം നടത്തുകയോ തെളിവുകൾ സൂര്യപ്രകാശത്തിൽ പരിശോധിക്കുകയോ ചെയ്യാൻ കഴിവില്ലാത്ത വിഡ്ഡി അനുയായികൾ മോദിയുടെ അസൂയയെ സ്വന്തം ആദർശമായി ചുമന്ന് ജീവിക്കുന്ന ഭാരത മാണിപ്പോൾ ഉള്ളത്. സ്വന്തമായി ഉയർത്തിക്കാട്ടാൻ കൊള്ളാവുന്ന ഒരാദർശവുമില്ലാത്ത കറക്കിക്കുത്ത് തട്ടിപ്പുകാരന്, കൊള്ളാവുന്ന കുടുംബത്ത് പിറന്നവനെ കാണുമ്പോൾ തോന്നുന്ന വല്ലാത്ത ചൊറിച്ചിൽ പോലെയാണ് ബിജെപിയുടെ രാഷ്ട്രീയ നിലവാരമുള്ളതെന്ന് സാരം.

ആരാണ് രാഹുൽ ഗാന്ധി ?

മഹത്തായ ഇൻഡസ് വാലി(ഗംഗാനദീതടം ) സംസ്കാരത്തിൻ്റെ ശുദ്ധ വൈജ്ഞാനികവും പാരമ്പര്യവും കാലാനുസൃതമായ ആശയ രോഗതിയും സ്വതന്ത്ര ചിന്തയും ചേർന്ന് തേച്ചുമിനുക്കിയെടുത്ത വ്യക്തിത്വമാണ്. ചരിത്രാതീതകാലം മുതൽ ഉരുത്തിരിഞ്ഞ ഇൻഡസ് വാലി അഥവാ പേർഷ്യൻ ഭാഷയിൽ പറഞ്ഞാൽ ഹിന്ദുസ്ഥാൻ സംസ്കാരമായ ഹിന്ദുയിസത്തിൻ്റെ ഏറ്റവും പുതിയ തലമുറയിലെ അംഗം. ഏകദൈവ വിശ്വാസികളും ഉന്നത വിദ്യാഭ്യാസവും വൈജ്ഞാനിക മികവും കരസ്ഥമാക്കിയവരുമായി ഹിന്ദുസ്ഥാൻ്റ (ഇൻഡസ് - അഥവാ ഇന്ത്യ) പുത്രൻ. നിരീശ്വരവാദവും യുക്തിവാദവും ആയുർവേദവും പൗരാണിക യൂണിവേഴ്സിറ്റികളും ജനാധിപത്യവും കൈമുതലാക്കിയിരുന്ന ദ്രാവിഡ സാംസ്കാരികതയുടെ പ്രതീകം. നിരീശ്വരവാദിയും യുക്തിവാദിയുമായിരിക്കെ തന്നെ ദൈവ വിശ്വാസിയായ ഗാന്ധിജിയുടെ ശിഷ്യനായിരുന്ന നെഹ്റു വിൻ്റെ കൊച്ചുമകൻ. യുക്തിവാദികളെയും ദൈവ വിശ്വാസികളേയും ഒരേ പോലെ കരുതി സംരക്ഷിച്ച ഇന്ദിരാഗാന്ധിയാണ് രാഹുലിൻ്റ മുത്തശ്ശി. പാഴ്സി വംശജനും മഹാത്മ ഗാന്ധിയുടെ ദത്തുപുത്രനും സർവ്വോപരി നെഹ്റുവിൻ്റെ വിമർശകനുമായിരുന്ന ഫിറോസ് ഗാന്ധിയാണ് രാഹുലിൻ്റെ മുത്തഛൻ. ദൈവ വിശ്വാസിയും ജോലി ചെയ്ത് ലളിത ജീവിതം നയിക്കുകയും എന്നാൽ ശാസ്ത്രബോധത്തോടെ ചിന്തിക്കുകയും ചെയ്ത രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്. വെറും സങ്കരയിനമായ ഇൻഡോ ആര്യൻ പാരമ്പര്യം ചുമക്കുന്ന ഹിന്ദുത്വ വാദികളായ ബിജെപിക്കാരെക്കാൾ ആഢ്യത്വം അവകാശപ്പെടാൻ കഴിയുന്ന നല്ല ഒറിജിനൽ ആര്യൻ വംശജയും ക്രിസ്ത്യാനിയുമായ സോണിയ ഗാന്ധിയാണ് രാഹുലിൻ്റെ അമ്മ. ഹിന്ദുവും ക്രിസ്ത്യനും പാഴ്സിയും ദ്രാവിഡനും ആര്യനും ഇൻഡോ ആര്യനും ഒക്കെ ഇഴചേർത്ത, ശാസ്ത്രവും യുക്തിയും ഈശ്വരവിശ്വാസവും ഒരേ പോലെ ഇഴ പാകിയ, ഉന്നത വിദ്യാഭ്യാസവും ഉയർന്ന സാമ്പത്തിക പാരമ്പര്യവും ലോകോത്തരമായ ആശയാദർശങ്ങളും ധീരതയാർന്ന പ്രവർത്തന പാരമ്പര്യവും ഒത്തിണങ്ങിയ ശ്രദ്ധേയമായ കുടുംബ പാരമ്പര്യവും രാഷ്ടീയ - സാമൂഹിക ലോക പാരമ്പര്യവുമുള്ള മറ്റൊരു നേതാവ് രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാൾ ഇന്ന് ലോക രാഷ്ട്രങ്ങളിൽ ഒരിടത്തുമില്ല. ഇത്തരത്തിലൊരു വിധത്തിലും കൊള്ളാവുന്നതും ഉയർത്തിക്കാട്ടാൻ ഇല്ലാത്തതുമായ, മാന്യമായ ആശയാദർശ രാഷ്ട്രീയ സാമൂഹിക പാരമ്പര്യ ളോ ചരിത്ര മോ ഇല്ലാത്ത മോദിക്കും വിജയനും ഒക്കെ രാഹുൽ ഗാന്ധിയെ കാണുമ്പോൾ അസൂയ തോന്നുകയും അപകർഷതാബോധം ഉണ്ടാവുകയും ചെയ്യും. അതവർ അവർക്കറിയാവുന്ന പാരമ്പര്യ ഭാഷയിലും പ്രയോഗത്തിലും പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധിയെ അവഹേളിച്ച് തീർക്കുന്നു. ഇതല്ലാതെ എന്താണ് മോദിയെ ചുമക്കുന്ന ബിജെപിക്കും വിജയൻ്റെ വിരലിൽ തൂങ്ങിക്കിടക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കുമുള്ളത്? ഒന്നുമില്ല. ശൂന്യവും വ്യർത്ഥവും ഭാവിയിൽ പിതൃശൂന്യതയായി മാറാവുന്നതുമായ ചില വാഗ്ദാനങ്ങളും പുലയാട്ടുകളുമല്ലാതെ ഈ രാജ്യത്തിലെ 140 കോടി ജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉപകാരപ്പെടുന്ന ഒന്നും അവകാശപ്പെടാനില്ലാത്ത വാഗ്ദാനങ്ങളുമായാണ് മോദിയും വിജയനും ഇപ്പോൾ ജനാധിപത്യത്തിൻ്റെ അവസാന മണിയടിക്കാനായി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. എന്നാൽ രാഹുൽ ഗാന്ധി എന്ന യഥാർത്ഥ ദേശീയവാദിയായ നേതാവ് ഭാവിയിലെ ഭാരതത്തെ ലോക നിലവാരത്തിൽ ഒന്നാമതെത്തിക്കാനാണ് തിരഞ്ഞെടുപ്പിന് എത്തിയിട്ടുള്ളത്. ഇവിടെ ജയം നാടിന് വേണ്ടിയും പരാജയമെങ്കിൽ രാഹുൽ എന്ന വ്യക്തിക്കും അയാളുടെ രാഷ്ട്രീയ ആദർശ വേദിയായ കോൺഗ്രസിനും ആയിരിക്കുമെന്ന് പറയുന്നവർ തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്- കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റു എന്ന് തന്നെയാണ് അർത്ഥം. രാഹുൽ ജയിച്ചാൽ നേട്ടം രാജ്യത്തിനും ലോക വ്യവസ്ഥയ്ക്കുമാണ്. കാരണം മഹാത്മാഗാന്ധിക്ക് ശേഷം ലോകമൊന്നാകെ ആരാധിക്കുന്ന ഒരു നേതാവ് ഉയർന്നു വരുമെങ്കിൽ അത് രാഹുൽ ഗാന്ധി മാത്രമായിരിക്കും. വേഷം കെട്ടും തട്ടിപ്പുമായി നടക്കുന്ന ഫേക്ക് വിശ്വഗുരുക്കൻമാർ ഭയപ്പെടുന്നത് ലോക നേതാവായി ഉയരുന്ന രാഹുൽ ഗാന്ധിയെ ആണ്. തനിയെ നിലയുറപ്പിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ താനാണെന്ന് തെളിയിക്കുന്ന രാഹുൽ ഗാന്ധിയേ മോദി മാരും വിജയൻമാരും അവരുടെ മണ്ടൻമാരായ ചുമട്ടുകാരും ഭയപ്പെടുകയാണ്. കാരണം ബൗദ്ധികമായി ശൂന്യമാണ് തങ്ങളുടെ കൈവശമുള്ള ആശയങ്ങളെന്ന് മോദിക്കും വിജയനും ബോധ്യമുണ്ട്. അവിടെ അവർക്ക് ഉത്തമനായ രാഹുൽ ഗാന്ധിയെ ഭയപ്പെടുക മാത്രമാണ് വഴിയുള്ളത്. ഭയമില്ലെന്ന് മണ്ടൻമാരായ അണികളെ ബോധ്യ പ്പെടുത്താണ് അവർ എപ്പോഴും രാഹുൽ ഗാന്ധിയെ അസഭ്യം പറഞ്ഞ് പിന്നാലെ നടക്കുന്നത്. എത്ര വലിയ ദുരന്തങ്ങളാണ് മോദിക്കൂട്ടരും വിജയൻ വാലകളുമെന്ന് നോക്കു..

Who is the most powerful political leader in India?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories